നിയമാവലി

എറണാകുളം അതിരൂപതയില്‍ വൈക്കം ഫെറോനയില്‍പ്പെട്ട വല്ലകം ഇടവകയില്‍ പരമ്പരാഗത കുടുംബങ്ങളില്‍ അതിപുരാതനമായ പാറയില്‍ കുടുംബങ്ങളുടെ ഒരു വലിയ കൂട്ടായ്മയാണ് പാറയില്‍ കുടുംബയോഗം (Parayil family, Vallakom, Vaikom). നമ്മുടെ കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനും, ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഒത്തൊരുമയോടെ നേരിടുന്നതിനും, ഒരു നല്ല മാര്‍ഗം ആണല്ലോ കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടുന്നതും, പ്രാര്‍ത്ഥനയില്‍ വളരുന്നതും. ഈ ലക്‌ഷ്യം മുന്നില്‍കണ്ട് വല്ലകത്തു പാറയില്‍ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുത്തു രൂപീകരിച്ച, പാറയില്‍ കുടുംബയോഗത്തിന്റെ നിയമാവലി അംഗീകരിച്ചത് ചേര്‍ക്കുന്നു (കേരളത്തിലും പുറത്തും ഈ കുടുംബ പാരമ്പര്യവുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ ഈ കൂട്ടായ്മ വിപുലികരിക്കുന്നതിനു ബന്ധപ്പെടാവുന്നതാണ്).

1, കുടുംബയോഗത്തിന്റെ പേര് പാറയില്‍ കുടുംബയോഗം വല്ലകം (Parayil Family, Vallakom, Vaikom) എന്നായിരിക്കും.
2, ലക്‌ഷ്യം : പാറയില്‍ കുടുംബാംഗങ്ങളുടെ ആദ്ധ്യാത്മികവും സാമൂഹികവും ആയ അഭ്യുന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുക.
3, കുടുംബയോഗത്തിന്റെ ഓഫീസ് കാലാകാലങ്ങളില്‍ നിയമിക്കപ്പെടുന്ന സെക്രട്ടറിയുടെ വീട് ആയിരിക്കും.
4, അംഗങ്ങള്‍ : വല്ലകം പാറയില്‍ കുടുംബശാഖയില്‍പ്പെട്ട എല്ലാ കുടുംബത്തിനും ഓരോ അംഗമായി ചേരാവുന്നതാണ്. രക്തബന്ധമോ, ദത്ത്അവകാശമോ ഉള്ളവരാണ് കുടുംബാംഗങ്ങള്‍. കേരളത്തിലും പുറത്തും ഈ കുടുംബ പാരമ്പര്യമായി ബന്ധമുള്ളവര്‍ക്ക് അംഗം ആകാവുന്നതാണ്.
5, സ്‌ഥിരാംഗങ്ങള്‍ : വല്ലകം ഇടവകാതിര്‍ത്തിയില്‍ താമസിക്കുന്നവരും വര്‍ഷത്തില്‍ 4 പ്രാവശ്യം കൂടുന്ന സാധാരണ യോഗത്തിലും വാര്‍ഷിക പൊതുയോഗത്തിലും സംബന്ധിക്കുന്നവരുമാകണം.
6, അംഗത്വ ഫീസ്‌ : എല്ലാ അംഗങ്ങളും കുടുംബയോഗത്തില്‍ അംഗമായി ചേരുന്നതിനു അംഗത്വ ഫീസ്‌ ആയ 100 രൂപ പ്രവേശന ഫീസ്‌ ആയി അടക്കണം.
7, യോഗങ്ങള്‍ : സ്‌ഥിരാംഗങ്ങളുടെ കുടുംബങ്ങള്‍ എല്ലാ 3 മാസവും കൂടുമ്പോള്‍ ഒരു വീട് നിശ്ചയിച്ചു അവിടെ കൂടേണ്ടതും പ്രാര്‍ത്ഥന,ചര്‍ച്ചകള്‍ എന്നിവ നടത്തി ഭാവി പരിപാടികള്‍ ആലോചിക്കേണ്ടതും തീരുമാനം എടുക്കേണ്ടതും കുടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കേണ്ടതുമാണ്. ത്രൈമാസയോഗ വരിസംഖ്യ 100രൂപ ആയിരിക്കും.
8, ഭരണസമിതി : സ്‌ഥിരാംഗങ്ങളില്‍ നിന്നായിരിക്കും ഭരണസമിതിയെ തിരഞ്ഞെടുക്കുക. വാര്‍ഷിക പൊതുയോഗത്തില്‍ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. കുടുംബയോഗ നടത്തിപ്പിനായി പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവരെയും 3ശാഖയില്‍ നിന്നും പ്രാതിനിദ്ധ്യപ്രകാരം 3 കമ്മറ്റി അംഗങ്ങളേയും വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുക്കണം.ആകെ 7 അംഗങ്ങള്‍ ഉള്ള ഒരു ഭരണസമിതി ഉണ്ടായിരിക്കണം. ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷം ആയിരിക്കും. 7പേരില്‍ 2 പേര്‍ സ്ത്രീകള്‍ ആയിരിക്കണം.

ചുമതലകള്‍

പ്രസിഡന്റ്: ദൈനംദിന ഭരണകാര്യങ്ങള്‍ നടപ്പിലാക്കുക പോതുയോഗം,കമ്മറ്റി യോഗം തുടങ്ങിയവ വിളിച്ചു കൂട്ടുവാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുക, യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുക, റിക്കോര്‍ഡുകള്‍ പരിശോധിക്കുക, പണമിടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക
സെക്രട്ടറി: റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുക, പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം മീറ്റിങ്ങുകള്‍ വിളിക്കുക, ഫയലുകളും മറ്റും സൂക്ഷിക്കുക, ഹാജര്‍ എടുക്കുക, യോഗസംബന്ധമായ എഴുത്തുകുത്തുകള്‍ നടത്തുക, ധനഇടപാടുകള്‍ നടത്തുക, മാസംതോറുമുള്ള കണക്കുകള്‍ തയ്യാറാക്കി യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങുക, പണത്തിന്റെ ഉത്തരവാദിത്വം വഹിക്കുക.
9, ബാങ്ക് അക്കൗണ്ട്‌ : പാറയില്‍ കുടുംബയോഗത്തിന്റെ പേരില്‍ ഒരു S.B അക്കൗണ്ട്‌ ഉണ്ടായിരിക്കേണ്ടതാണ്. എല്ലാവരില്‍ നിന്നും ശേഖരിക്കുന്ന അംഗത്വഫീസ്‌, വരിസംഖ്യ, സംഭാവനകള്‍, മറ്റുതരത്തില്‍ പിരിക്കുന്ന തുകകള്‍ ഇവ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരില്‍ ഒരു ജോയിന്റ് അക്കൗണ്ടില്‍, അടുത്തുള്ള അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിക്കുക.
10, ഫണ്ട്‌ ശേഖരണവും ചെലവാക്കലും
a, പ്രവേശന ഫീസ്‌ – 100 രൂപ ഒരിക്കല്‍ മാത്രം.
b, ത്രൈമാസ ഫീസ്‌ – 3 മാസം കൂടുമ്പോള്‍ 100 രൂപ വീതം ഓരോ കുടുംബവും നല്‍കണം.
c, സ്‌ഥിരഫണ്ട് രൂപികരിക്കുന്നതിന് ഉചിതമായ പ്രവൃത്തനങ്ങള്‍ സ്വീകരിക്കാവുന്നതാണ്.വാര്‍ഷിക പൊതുയോഗത്തിലും ത്രൈമാസ യോഗത്തിലും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കേണ്ടതാണ്.
d, വാര്‍ഷിക പൊതുയോഗത്തിന് ഉണ്ടാകുന്ന ചെലവ് തുല്യമായി വഹിക്കേണ്ടതാണ്‌. ത്രൈമാസ മീറ്റിംഗ് ചിലവ് യോഗം നടത്തുന്ന കുടുംബം സ്വന്തമായി വഹിക്കേണ്ടതാണ്‌.
e, അടിയന്തിര സന്ദര്‍ഭങ്ങളില്‍ 7അംഗ കമ്മറ്റി കൂടി തീരുമാനം എടുത്ത് കാര്യങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതും അടുത്ത ത്രൈമാസ പൊതുയോഗത്തില്‍ ഇത് അംഗികാരത്തിനു സമര്‍പ്പിക്കേണ്ടതുമാണ്.
f, യോഗത്തിന് ആവശ്യമായ സ്റ്റേഷനറി ചെലവുകള്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കാവുന്നതാണ്.
g, പ്രവേശന ഫീസ്‌ ,ത്രൈമാസവരിസംഖ്യ എന്നിവ യോഗ ആവശ്യങ്ങള്‍ക്കായി ശേഖരിക്കുന്നത് തിരികെ ലഭിക്കുന്നതല്ല.

11, മറ്റു നിര്‍ദ്ദേശങ്ങള്‍ : കുടുംബത്തിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് പ്രോത്സാഹനം, മരണാവശ്യങ്ങള്‍ക്ക് അത്യാവശ്യധനസഹായം, കുടുംബയോഗ ഡയറക്ടറി പ്രസിദ്ധീകരണം, സാമ്പത്തിക ഉന്നമനത്തിനായിട്ടുള്ള പദ്ധതികള്‍, കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള തീര്‍ത്ഥാടനം, കുടുംബയോഗ വെബ് സൈറ്റ് എന്നിവ പൊതുയോഗത്തിരുമാനപ്രകാരം യോഗത്തിന് ഏറ്റെടുത്ത് നടത്താവുന്നതാണ്.

ഈ നിയമാവലി ഭേദഗതി ചെയ്യുന്നതിനും, പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, ഭൂരിപക്ഷ തീരുമാനപ്രകാരം പാറയില്‍ കുടുംബയോഗ കൂട്ടായ്മ (Parayil Family, Vallakom) വാര്‍ഷിക പൊതുയോഗത്തിന് സ്വാതന്ത്രമുണ്ടായിരിക്കുന്നതാണ്.

Comments are closed.